കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കു നൽകിയ പുതിയ കോളജ് ബസിന്റെ ഫ്ളാഗ് ഓഫ് കർമ്മം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പിയുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്.
Advertisements
കോളജ് അങ്കണത്തിൽ വെച്ചുനടന്ന അനുമോദന ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അധ്യക്ഷത വഹിച്ചു. പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ബോർഡംഗം ജോസഫ് ചാമക്കാല, ഡോ.എ.പ്രിൻസ്, മാത്തുക്കുട്ടി ഞായർകുളം, ഡോ. എം.എസ്. അരുൺ, കെ.സി. വിഷ്ണു, പ്രൊഫ. കെ.ടി. സാജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.