കോട്ടയം : ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് പുതുപ്പള്ളിയുടെ മണ്ണിൽ ഹൃദ്യമായ സ്നേഹാഭിവാദ്യങ്ങളാണ് രണ്ടാം ഘട്ട പര്യടനത്തിലും ലഭിച്ചത്. ഇന്ന് രാവിലെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മീനടം പഞ്ചായത്തിലെ തകിടിയില്‍ ഉദ്ഘാടനം ചെയ്ത പര്യടന പരിപാടിയുടെ തുടക്കം മുതല്‍ നിരവധി വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ഓരോ സ്വീകരണ കേന്ദ്രത്തിലും നൂറുകണക്കിന് പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്. ഉച്ചയോടെ വാകത്താനം പഞ്ചായത്തിലെ ഉണ്ണാമറ്റം കവലയില്‍ സ്വീകരണം എത്തിയപ്പോള്‍ നിരവധി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരുടെ സ്നേഹാദരം. കുറഞ്ഞ വാക്കില്‍ ഹൃദ്യമായ സ്വീകരണത്തിന് സ്ഥാനാര്‍ത്ഥിയുടെ നന്ദി പ്രകടനം.
കത്തുന്ന വെയിലിനെപ്പോലും അവഗണിച്ചാണ് ഉണ്ണാമറ്റത്ത് പ്രവര്‍ത്തകര്‍ കാത്തുനിന്നത്. പൂക്കളും രണ്ടിലകളുമായാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. മീനടം, വാകത്താനം, പുതുപ്പള്ളി, പാമ്പാടി പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. രാത്രി വൈകി പാമ്പാടി പഞ്ചായത്തിലെ ഇലകൊടിഞ്ഞിയിൽ പര്യടനം സമാപിച്ചു. ഇതോടെ എല്ലാ നിയോജക മണ്ഡലത്തിലും മൂന്നുവട്ടം സ്ഥാനാർത്ഥി പര്യടനം പൂർത്തിയായി. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ മേഖലകളിൽ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ പുതുപ്പള്ളിയിലും പാലായിലുമാണ് റോഡ് ഷോ. ഞായറാഴ്ച പിറവത്തും തിങ്കളാഴ്ച കടുത്തുരുത്തിയിലും, വൈക്കത്തും ചൊവ്വാഴ്ച കോട്ടയത്തുമാണ് റോഡ് ഷോ. പരസ്യ പ്രചാരണം സമാപിക്കു ന്ന ബുധനാഴ്ച എല്ലാ നിയോജക മണ്ഡലങ്ങളിലൂടെയും സ്ഥാനാർത്ഥി ഓട്ട പ്രദക്ഷിണം നടത്തും. കോട്ടയത്താകും കൊട്ടിക്കലാശം.