കൊച്ചി : തോമസ് ഐസക്കിന് പുതിയ സമൻസ് അയച്ചത് കിഫ്‌ബി രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് ഇഡി.മസാല ബോണ്ട് കേസ് ഈ മാസം 18 ന് വീണ്ടും പരിഗണിക്കും. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വീണ്ടും സമൻസ് അയയ്ക്കാനിടയായ സാഹചര്യവും അതിന് ഐസക്കിനുള്ള മറുപടിയും കേള്‍ക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സമൻസ് അനുസരിച്ച് ഇഡിക്കു മുമ്പാകെ ഹാജരാകണോ എന്ന് ഐസക്കിനു തീരുമാനിക്കാമെന്ന നിലപാട് കോടതി ആവർത്തിച്ചു.ഈ മാസം 12ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി തോമസ് ഐസക്കിനു കഴിഞ്ഞ ദിവസം നോട്ടിസ് അയച്ചിരുന്നു. ഈ വിഷയത്തില്‍ ആറാമത്തെ സമൻസാണ് ഇഡി അയയ്ക്കുന്നത്. എന്നാല്‍ ഇഡിയുടെ സമൻസ് നിയമവിരുദ്ധമാണെന്നാണ് ഐസക്കിന്റെ നിലപാട്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പുതിയ സമൻസ് അയച്ച കാര്യം ഐസക്കിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാത്രമല്ല, മന്ത്രിസ്ഥാനം ഒഴിഞ്ഞ ഐസക്കിനു കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.കിഫ്ബി സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പുതിയ സമൻസ് എന്ന് ഇഡി അറിയിച്ചു. ഈ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഐസക് ഔദ്യോഗിക പദവിയില്‍ ഇരുന്നപ്പോള്‍ എടുത്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നു മനസ്സിലായി എന്ന് ഇഡി പറഞ്ഞു.