കൊച്ചി : ‘തൊപ്പി’ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളത്ത് നിന്നാണ് വളാഞ്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എറണാകുളം എടത്തലയിലെ സുഹൃത്തിന്‍റെ താമസ സ്ഥലത്തുവെച്ചാണ് പിടികൂടിയത്. വാതില്‍ തുറക്കാന്‍ പറ്റുന്നില്ലെന്നാണ് നിഹാദ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്.
കഴിഞ്ഞ ആഴ്ച വളാഞ്ചേരിയില്‍ ഗതാഗത തടസം ഉണ്ടാക്കിയതിനും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചതിനും തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘പെപെ സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുര്‍ശിദുല്‍ ഹഖുമാണ് പരാതി നല്‍കിയത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളാഞ്ചേരിയിലെ കട ഉദ്ഘാടത്തില്‍ തൊപ്പിയെ കാണാൻ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയിലെ ആള്‍ക്കൂട്ടവും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.