കൊച്ചി : കോടനാട് താണിപ്പാറയില്‍ കുട്ടി കാട്ടാന കിണറ്റില്‍ വീണ് ചെരിഞ്ഞു. മുല്ലശ്ശേരി തങ്കന്റെ വീട്ടു കിണറ്റിലാണ് ആന വീണത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എത്തി ആനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.
ആനയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനയുടെ ശല്യം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തോളം ആനകളുടെ ശല്യം പ്രദേശത്ത് ഉണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. ഡി.എഫ്.ഒ സംഭവ സ്ഥലത്ത് എത്താതെ ആനയെ പുറത്തെടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. സംഭവ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. ബെന്നി ബഹനാൻ എം.പിയും സംഭവ സ്ഥലത്തെത്തി.