തിരുനക്കര ഉത്സവത്തിന് ആലിൽ തൂങ്ങിയാടിയ വില്ലൻ വീണ്ടും കാപ്പയിൽ കുടുങ്ങി : ഡ്രാക്കുള ബാബു കുടുങ്ങിയത് കാപ്പാ നിയമം ലംഘിച്ചതിന് 

കോട്ടയം :  കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരുണാപുരം ബാലഗ്രാമം സ്വദേശിയും  വർഷങ്ങളായി കോട്ടയം ജില്ലയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതും, വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതുമായ ഡ്രാക്കുള ബാബു, ചുണ്ടെലി ബാബു എന്നീ പേരുകളിൽ അറിയപ്പെടുന്ന ബാബു (48) എന്നയാളെയാണ്‌  കോട്ടയം വെസ്റ്റ്  പോലീസ് അറസ്റ്റ് ചെയ്തത്.  തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പകൽ പുരത്തിന് ബാബു ആലിൽ തൂങ്ങിയാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Advertisements

കൊലപാതകശ്രമം, അടിപിടി, മോഷണം  തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയത്ത്  എത്തിയിട്ടുണ്ടെന്ന്  ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  കോട്ടയം വെസ്റ്റ്   പോലീസ്  ഇയാളെ തിരുനക്കര മൈതാനത്ത് വച്ച്  അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വെസ്റ്റ്  സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത്‌കുമാർ കെ.ആര്‍, എസ്. ഐ ശ്രീജിത്ത്‌ റ്റി , സി.പി.ഓ ബോബി സ്റ്റീഫൻ  എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

Hot Topics

Related Articles