ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്). സുസ്ഥിരവും ആകര്‍ഷകവുമായ വരുമാനം ഉറപ്പുനല്‍കുന്ന സുരക്ഷിതമായ നിക്ഷേപ ഓപ്ഷന് തേടുന്നവര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള സമ്പാദ്യ പദ്ധതിയാണിത്. ഒരു നിക്ഷേപകന് ഈ പദ്ധതിയില്‍ കൃത്യമായി നിക്ഷേപിക്കുകയാണെങ്കില്‍, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പിപിഎഫ് വഴി മികച്ച സമ്പാദ്യമുണ്ടാക്കാന്‍ കഴിയും. സര്‍ക്കാര്‍ പിന്തുണയുള്ള ഒരു നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. റിട്ടയര്‍മെന്റിനു ശേഷം നിക്ഷേപകര്‍ക്ക് ദീര്‍ഘകാല സമ്ബത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ഒരു നികുതി രഹിത മാര്‍ഗം കൂടിയാണിത്.
പി.പി എഫിന്റെ സവിശേഷതകള്‍, പലിശ നിരക്ക്, ആനുകൂല്യങ്ങള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 500 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെയുമാണ് നിക്ഷേപിക്കാനാകുക. ഇപ്പോള്‍ 7.1 ശതമാനമാണ് പിപിഎഫ് പലിശ നിരക്ക്. ബാങ്ക് എഫ്ഡികളേക്കാള്‍ വളരെ കൂടുതലാണിത്. പിപിഎഫ് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശ ആദായ നികുതി നിയമപ്രകാരം നികുതിരഹിതമാണ്.
നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടില്‍ തുടര്‍ച്ചയായി 15 വര്‍ഷം വരെ പണം നിക്ഷേപിക്കാം. 15 വര്‍ഷത്തിന് ശേഷം നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ആവശ്യമുള്ളത്ര വര്‍ഷത്തേക്ക് പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി നീട്ടാന്‍ കഴിയും. ഇതിന് ഒരു പിപിഎഫ് അക്കൗണ്ട് എക്സ്റ്റന്‍ഷന്‍ ഫോം സമര്‍പ്പിക്കണം.
നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ ഒരു ദിവസം 33 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, പ്രതിമാസ നിക്ഷേപ മൂല്യം ഏകദേശം 1,000 രൂപ വരും. ഇതിനര്‍ത്ഥം, നിങ്ങള്‍ നിങ്ങളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ പ്രതിവര്‍ഷം കൃത്യം 11,988 രൂപ നിക്ഷേപിക്കുന്നു എന്നാണ്. 25 വയസ്സ് മുതല്‍ 60 വയസ്സ് വരെ, അതായത് 35 വര്‍ഷം വരെ നിങ്ങള്‍ ഇത് തുടരുകയാണെങ്കില്‍, കാലാവധി തീരുന്ന സമയത്ത് നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 18.14 ലക്ഷം രൂപയായിരിക്കും. ഈ തുക പൂര്‍ണമായും നികുതി രഹിതമായിരിക്കും. കൂടാതെ ലഭിക്കുന്ന മൊത്തം പലിശ ഏകദേശം 14 ലക്ഷം വരും. 25 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കേണ്ട ആകെ തുക 4.19 ലക്ഷം രൂപയായിരിക്കും.
എന്നാല്‍, നിങ്ങള്‍ക്ക് ഈ തുക നിക്ഷേപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ചെയ്യേണ്ട ആവശ്യമില്ല. പ്രതിവര്‍ഷം 500 രൂപയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപവും നടത്താം. പിപിഎഫ് അക്കൗണ്ടുകള്‍ ഓണ്‍ലൈനായോ ബാങ്കുകളില്‍ നേരിട്ടെത്തിയോ ആരംഭിക്കാവുന്നതാണ്.
2019ലെ പിപിഎഫ് നിയമങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ ഉണ്ടാകാന്‍ പാടില്ല. നികുതി ലാഭിക്കുന്നതിനായി പല വ്യക്തികളും ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീം നിയമങ്ങള്‍ അനുസരിച്ച്, ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടാകരുത്. എന്നിരുന്നാലും, രണ്ട് വ്യത്യസ്ത ബാങ്കുകളിലോ ഒരു പോസ്റ്റ് ഓഫീസിലും ഒരു ബാങ്കിലുമായോ പലരും ഇപ്പോഴും അശ്രദ്ധമായി ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ തുറക്കുന്നുണ്ട്.