വയനാട് ദുരിതബാധിതർക്ക് ‍ടൗൺഷിപ്പിൽ 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും; പ്രഥമപരി​ഗണന വീട് നഷ്ടപ്പെട്ടവർക്ക് ; മുഖ്യമന്ത്രി

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോ​ഗത്തിൽ അറിയിച്ചു. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരി​ഗണിക്കും. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുക. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും വീടുകൾ നിർമിക്കുക. 

Advertisements

ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം നടത്തുക. ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ 2 ന് സ്കൂൾ പ്രവേശനോത്സവം നടത്തും. വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ തിരിച്ചറിയാതെ സംസ്കരിച്ച 42 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതോടെ കാണാതായവരുടെ കരട് പട്ടിക 78 ആക്കി ചുരുക്കി.  ഉരുൾപൊട്ടലിലെ നഷ്ട കണക്കും ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 183 വീടുകൾ അപ്രത്യക്ഷമായി. 

145 വീടുകൾ പൂർണമായി തകർന്നു. ഭാഗികമായി തകർന്നത് 170 വീടുകൾ. 240 വീടുകൾ വാസയോഗ്യമല്ലാതെയായി. ആകെ 638 വീടുകളെ ദുരിതം നേരിട്ട് ബാധിച്ചു. 822 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായ  10000 രൂപ  വീതം കൈമാറിയെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ഉരുൾപൊട്ടലിൽ മരിച്ച 93 പേരുടെ ആശ്രിതർക്ക് 8 ലക്ഷം രൂപ കൈമാറി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.