മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി; കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി

കൊല്ലം: ചിതറയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി. ചിതറ സ്വദേശി അരുണാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസിൽ പരാതി നൽകി.

Advertisements

ചിതറ പെരുവണ്ണാമൂലയിലെ ബന്ധുവീട്ടിലാണ് 29 വയസുകാരനായ അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിലമേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് അരുൺ വായ്പ എടുത്തിരുന്നു. 60,000 രൂപയുടെ ലോണാണ് എടുത്തതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ അരുൺ അസുഖ ബാധിതനായതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഇതോടെ മൈക്രാഫിനാൻസുകാർ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ പരാതി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ മനോവിഷമത്തിലാണ് അരുൺ ജീവനൊടുക്കിയതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ചിതറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Hot Topics

Related Articles