സർക്കാർ ആശുപത്രിയിൽ പ്രസവ വേദനയായി വന്ന യുവതിയെ അഡ്മിറ്റ് ചെയ്തില്ല; കോംപൗണ്ടിൽ പ്രസവം; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ

ജയ്പൂർ: സർക്കാർ ആശുപത്രിയിൽ അഡ്മിഷൻ നൽകാത്തതിനെ തുടർന്ന് യുവതി ആശുപത്രി കോംപൗണ്ടിൽ പ്രസവിച്ച സംഭവത്തിൽ മൂന്നു ഡോക്ടർമാർക്ക് സസ്പെൻഷൻ. പ്രസവ വേദനയുമായി ആശുപത്രിയിലെത്തിയ പൂർണ്ണ ​ഗർഭിണിയായ യുവതിക്കാണ് ഡോക്ടർമാർ അഡ്മിഷൻ നിഷേധിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 

Advertisements

ബുധനാഴ്ചയാണ് പ്രസവ വേദനയെ തുടർന്ന് ഗർഭിണിയായ യുവതി ജയ്പൂരിലെ കൻവാതിയ ആശുപത്രിയിലെത്തുന്നത്. ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് യുവതി പുറത്തേക്ക് പോകുന്നതിനിടെ പ്രസവവേദന വരികയും ആശുപത്രിയുടെ ഗേറ്റിന് സമീപം പ്രസവിക്കുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ സംഭവം വിവാദമായി.സംഭവത്തിൽ ആശുപത്രിയിലെ മൂന്ന് റസിഡൻ്റ് ഡോക്ടർമാരെ അന്വേഷണ വിധേയമായി ആശുപത്രി അധികൃതർ സസ്പെൻ്റ് ചെയ്തു. കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ ​ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

വിഷയത്തിൽ അനാസ്ഥ വരുത്തിയ കൻവാതിയ ആശുപത്രി സൂപ്രണ്ട് ഡോ രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Hot Topics

Related Articles