പാലക്കാട്: കുട്ടി ഉണ്ടെന്ന് കാമുകന്‍ അറിയാതിരിക്കാന്‍ മൂന്നു വയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ ആരോപണവുമായി മരിച്ച കുട്ടിയുടെ മുത്തച്ഛന്‍ ഇബ്രാഹിം. കുട്ടിയുടെ ഉമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭര്‍ത്താവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും മുത്തച്ഛന്‍ ഇബ്രാഹിം പറയുന്നു.
അതേസമയം, കൊലപാതകത്തില്‍ പങ്കില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിയുടെ സഹോദരി ആജിറ. കുട്ടി ചലനമറ്റ് കിടക്കുമ്പോള്‍ പ്രതിയായ ഉമ്മ ഒന്നുമറിയാത്ത പോലെ പെരുമാറി. മകന്‍ രാവിലെ എഴുനേറ്റ ശേഷം വീണ്ടും കിടന്നെന്ന് പ്രതിയായ ആസിയ പറഞ്ഞു. മകനെ വളര്‍ത്താന്‍ താത്പര്യമില്ലെങ്കില്‍ താന്‍ വളര്‍ത്തുമായിരുന്നു. കുഞ്ഞിനെ കൊന്നുകളയരുതായിരുന്നുവെന്നും ആസിയ പറഞ്ഞു.കാമുകനൊപ്പം പോകാനാണ് ആസിയ മകനെ കൊന്നതെന്നും സഹോദരി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അയാളുടെയടുത്ത് ഇവള്‍ കല്യാണം കഴിഞ്ഞ കാര്യമോ, കുട്ടിയുള്ള കാര്യമോ പറഞ്ഞിട്ടില്ല. ആ കുട്ടി സഹോദരിയുടെതാണെന്നാണ് അയാളോട് ആസിയ പറഞ്ഞത്. അവളുടെ കോളേജിലൊന്നും കല്യാണം കഴിഞ്ഞ വിവരം അറിയില്ല. ആസിയയ്ക്ക് വേറെയൊരു യുവാവുമായി ബന്ധമുള്ള കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്ന് സഹോദരി പറഞ്ഞു.
രാവിലെ കുട്ടി എഴുന്നേല്‍ക്കാതായതോടെ എന്റെ മോളാണ് നിലവിളിച്ചുകൊണ്ട് എടുത്തുകൊണ്ടുവന്നത്. പകുതി കണ്ണടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല. ഈ സമയം ആസിയ മീന്‍ വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു.’- സഹോദരി പറഞ്ഞു.
എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി മുഹമ്മദ് ഷാന്‍, ആസിയ, ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അബാധാവസ്ഥയിലുള്ള കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെയാണ് അമ്മ ആസിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. ദീര്‍ഘകാലമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല. ഈ വിവരം കാമുകനെ അറിയിക്കാതിരിക്കാന്‍ മകനെ കൊലപ്പെടുത്തി എന്നാണ് ആസിയ മൊഴി നല്‍കിയത്. ഇന്ന് ആസിയയെ കോടതിയില്‍ ഹാജരാക്കും