കോട്ടയം : പൗരാണികതയുടെ ഏറ്റവും മികച്ച അടയാളപ്പെടുത്തലുകളുള്ള കോട്ടയം താഴത്തങ്ങാടിയിലെ പെരുമ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ‘താഴത്തങ്ങാടി ഇഖ്ബാൽ ലൈബ്രറി & റീഡിങ് റൂം” പൈതൃക മേള സംഘടിപ്പിക്കുന്നു. “ഇഖ്ബാൽ ലൈബ്രറി യുടെ നേതൃത്വത്തിൽ തളിയിൽ മഹാദേവക്ഷേത്രം,കോട്ടയം വലിയപ്പള്ളി,താഴത്തങ്ങാടി ജുമുഅ മസ്ജിദ്, കോട്ടയം ചെറിയപള്ളി, തിരുമല വെങ്കിഡേശ്വരസ്വാമി ക്ഷേത്രം, കോട്ടയം ഇടക്കാട്ട്പള്ളി എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 23,24,25 തീയതികളിൽ ‘താഴത്തെങ്ങാടിപ്പെരുമ, പഴയ കോട്ടയം പൈതൃക മേള’ നടക്കും.
ഉപ്പൂട്ടികവല മുതൽ അറുപുഴ വരെ നീളുന്ന ദീപാലംകൃതമായ പ്രദേശങ്ങളിൽ നാടൻ ഭക്ഷ്യമേള, കാർണിവൽ, വിവിധ തരം ഉത്പന്നങ്ങളുടെ സ്റ്റാളുകൾ,കൂടാതെ താഴത്തങ്ങാടി ആറ്റിൽ ശിക്കാരവള്ളങ്ങൾ, പ്രധാന വേദിയായ കുളപ്പുരക്കടവിൽ ഒരുക്കുന്ന വേദിയിൽ സൂഫി ഗസൽ സംഗീത നിശ, വയലിൻ ഫ്യൂഷൻ, നാടൻ കലകൾ എന്നിവ അരങ്ങേറും. മന്ത്രിമാർ, എം. എൽ.എ മാർ ഉൾപ്പെടെയുള്ള പ്രമുഖർ,സാഹിത്യ -ചരിത്ര സെമിനാർ, പ്രമുഖ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ താഴത്തങ്ങാടിയെ വരക്കുന്ന ചിത്രരചനയും നടക്കുമെന്ന് ഇഖ്ബാൽ ലൈബ്രറി പ്രസിഡന്റ് പ്രൊഫ.ഷാവാസ് ഷരീഫ്, സെക്രട്ടറി. ഉനൈസ് പാലപ്പറമ്പിൽ എന്നിവർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
99959 01976
8129148097