കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സഭയ്ക്ക് സ്ഥാനാർത്ഥികളില്ലെന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ‘തിരഞ്ഞെടുപ്പിൽ സഭ സ്ഥാനാർത്ഥികളെ നിർത്താറില്ല, തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാം. സഭ നിർദേശം നൽകില്ല.’- കർദിനാൾ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന് നേരത്തേ വിമർശനം ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണ്, ഞാനുമതെ, പക്ഷെ അത് നിയമസഭയുടെ സ്ഥാനാർത്ഥിയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, തൃക്കാക്കരയിൽ പ്രചാരണം ശക്തമാകുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ വാഹന പര്യടനം ഇന്ന് തുടങ്ങും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വാഹന പര്യടനം ഇന്നലെ ആരംഭിച്ചിരുന്നു. എൽഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പ്രചാരണം തുടരുകയാണ്.