തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിൻതുണ ഇടതു മുന്നണിയ്ക്ക്; ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും; കെ.വി തോമസ്; എൽ.ഡി.എഫ് കൺവൻഷനിലും പങ്കെടുക്കും; നിലപാട് വ്യക്തമാക്കി തോമസ് മാഷ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിൻതുണ ഇടതു മുന്നണിയ്‌ക്കെന്നു വ്യക്തമാക്കി കെ.വി തോമസ്. കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന കെ.വി തോമസ് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എങ്ങിനെ പ്രചാരണത്തിന് ഇറങ്ങിയോ ഇതിനു സമാനമായ രീതിയിൽ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനു വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങും. നാളെ തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന എൽ.ഡി.എഫ് കൺവൻഷനിൽ താൻ പങ്കെടുക്കും. പ്രചാരണ രംഗത്ത് ഇടതു മുന്നണിയ്‌ക്കൊപ്പം താൻ പ്രചാരണത്തിൽ സജീവമായുണ്ടാകും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനു വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരനായി തന്നെ തുടരും. അവർക്ക് പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ എന്നും കെ.വി തോമസ് പറഞ്ഞു.

Advertisements

എന്റെ നിലപാട് കേരളത്തിന് വികസനത്തിന് ഒരു കാഴ്ചപ്പാട് ഉണ്ടാകണം. കേരളത്തിന്റെ വികസനത്തിന് കൂടുതൽ കൂടുതൽ സംവിധാനം ഉണ്ടാകണം. എക്‌സ്പ്രസ് ഹൈവേയും എക്‌സ്പ്രസ് വേയും ഉണ്ടാകണം. എന്നെ കോൺഗ്രസിൽ നിന്നു പുറത്താക്കേണ്ടത് ആരാണ്..? ഇത് പോലെ സംഭവങ്ങൾ ധാരളമായി നടന്നിട്ടുണ്ടല്ലോ..? പാർട്ടി പുറത്താക്കട്ടെ ഞാൻ പുറത്താക്കാൻ വെല്ലുവിളിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഗ്രസിന്റെ പ്രചാരണ പരിപാടിയ്ക്കു ക്ഷണിക്കാതെ ചെന്നാൽ എന്താകും സ്ഥിതി. 2018 മുതൽ എന്നെ പുറത്താക്കാൻ വിവിധ പദ്ധതികൾ തയ്യാറാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ എന്ത് ചെയ്യും. ഈ നിലപാട് സ്വീകരിച്ച് കോൺഗ്രസിനെ വെല്ലുവിളിച്ചാണ് ഇപ്പോൾ കെ.വി തോമസ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

Hot Topics

Related Articles