കോട്ടയം : തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് അങ്കത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിലാണ്. തരിമ്പും വിട്ടുകൊടുക്കാതെ തങ്ങളുടെ സ്റ്റാർ പ്രചാരകരെ എല്ലാം രംഗത്തിറക്കിയാണ് രണ്ടു മുന്നണികളും പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്. ഇതിനിടെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് രംഗത്ത് താരമായി മാറിയിരിക്കുകയാണ് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കൃത്യമായി കാര്യങ്ങൾ വിശദീകരിച്ച് പ്രവർത്തകരോടൊപ്പം ഓടിയെത്തി വീടുകളിൽ നേരിട്ടെത്തി വോട്ട് പിടിച്ചെടുക്കുന്ന നൂതന രീതിയാണ് നാട്ടകം സുരേഷ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് രംഗത്ത് നാട്ടകം സുരേഷ് സ്വീകരിച്ച പ്രചാരണ രീതി ഇതിനോടകംതന്നെ വൈറലായി മാറിയിട്ടുണ്ട്. സോഷ്യൽമീഡിയയിലും യുഡിഎഫിന്റെയും കോൺഗ്രസിന്റെയും വാട്സപ്പ് ഗ്രൂപ്പുകളിലും നാട്ടകം സുരേഷിനെ പ്രചാരണ രീതിതന്നെയാണ് ചർച്ച. വോട്ടർമാരെ നേരിൽ കണ്ട് കാര്യകാരണസഹിതം വിശദീകരിച്ച് കോൺഗ്രസ് ശക്തിപ്പെടണം അതിൻറെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് പ്രചാരണരംഗത്ത് നാട്ടകം സുരേഷ് ഇളക്കം സൃഷ്ടിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഡിഎഫ് നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം നാട്ടകം സുരേഷിനെ പ്രത്യേക പ്രചാരണ സംഘത്തിൽ ഉൾപ്പെടുത്തിയാണ് തൃക്കാക്കരയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി നാട്ടകം സുരേഷ് നേതൃത്വത്തിലുള്ള പ്രചാരണ സംഘം സജീവമാണ്.