കോട്ടയം: തൃക്കൊടിത്താനത്ത് വീട്ടമ്മയുടെ ദുരൂഹ മരണം ആത്മഹത്യയാണെന്നു വാദിച്ച ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.ജെ അരുണിന് തോന്നിയ സംഭവമാണ് ദിവസങ്ങൾക്ക് ശേഷം കേസ് തെളിയുന്നതിൽ നിർണ്ണായകമായത്. സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മാടപ്പള്ളി കാലായിൽ കണ്ണമ്പള്ളിൽ വീട്ടിൽ കെ.ജി അനീഷിനെ(41)യാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭാര്യ മല്ലികയെയാണ് ഏപ്രിൽ 28 ന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിരുന്നു.തുടർന്ന് മൃതദ്ദേഹത്തിന്റെ ഇൻക്വസ്റ്റ് സമയത്തു ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ എം.ജെ അരുണിനു തോന്നിയ സംശയങ്ങൾ മൃത ശരീരം പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനുമായി പങ്കുവെച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്നുതന്നെ ഭർത്താവ് അനിലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന വാദത്തിൽ ഇയാൾ ഉറച്ചു നിന്നു. താനും ഭാര്യയുമായി സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടാകാറുണ്ടെന്നു ഇയാൾ സമ്മതിച്ചിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിനു ചുറ്റും ഏൽപ്പിച്ച ശക്തമായ ബലപ്രയോഗമാണ് മരണകാരണമെന്ന ഡോക്ടർ നീതു എം ബാബുവിന്റെ കണ്ടെത്തലിനെ തുടർന്ന് അനിലേ വീണ്ടും കസ്റ്റഡിയിൽ എടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ താനും ഭാര്യയുമായി അന്നേ ദിവസം വഴക്കുണ്ടായെന്നും നിലത്തുവീണ ഭാര്യയുടെ കഴുത്തിനു ഞെരിച്ചു കൊലപ്പെടുത്തിയെന്നും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കഴുത്തിൽ മുറിവുണ്ടാക്കിയെന്നും പ്രതി സമ്മതിച്ചു. ജൂൺ രണ്ടിന് പ്രതിയെ അറസ്റ്റ് ചെയ്തു.കേസിന്റെ അന്വേഷണത്തിൽ ഇൻസ്പെക്ടർ അരുണിനൊപ്പം സി. പി. ഓ. മാരായ തമിജു, മണികണ്ഠൻ എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.