കോട്ടയം : ചങ്ങനാശ്ശേരി ത്യക്കൊടിത്താനത്ത് ഒൻപത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കുറ്റൂര്‍ സ്വദേശിയായ രഞ്ജിത്ത് @ തമ്പാന്‍ (26), ഈസ്റ്റ് ഒതറ സ്വദേശിയായ വിനീത് (24), നീരേറ്റുപുറം സ്വദേശിയായ ജിതിന്‍ (26) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പായിപ്പാട് കൊല്ലാപുരം ഭാഗത്ത് വച്ചാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈയോൺ കാറില്‍ കടത്തികൊണ്ടു വന്ന ഒൻപത് കിലോ 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
എറണാകുളം റേഞ്ച് ഡി.ഐ.ജി യുടെ നിർദ്ദേശപ്രകാരം ജില്ലയില്‍ മുതല്‍ നടന്നു വരുന്ന എസ്.എൻ.ഡി.പി സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി . ശിലപയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാറിന്റെ നേത്യത്വത്തിൽ ത്യക്കൊടിത്താനം പൊലീസ്സ്റ്റേഷൻ എസ്.എച്ച്.ഒ. അജീബ് ഇ, എസ്.ഐ ഷാജി കെ. എസ്, എ.എസ്.ഐമാരായ സന്‍ജോ, രംജീവ് ദാസ്, എസ് സിപിഒ സജിത്ത്, സിപിഒ സന്തോഷ്, സെല്‍വരാജ്, സത്താര്‍, ലാലു ,അനീഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ വിതരണം ചെയ്യാന്‍ കര്‍ണാടകയില്‍ നിന്നും കാര്‍ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന ഗഞ്ചാവ് ആണ് പിടിച്ചെടുത്തട്ടുള്ളത്. ഇവര്‍ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതികളായിട്ടുള്ളവരുമാണ്.