ഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വിദേശ വിനിമയ ചട്ടലംഘന കേസിലാണ് ഇഡി നടപടി.ഡല്‍ഹിയിലെ ഓഫീസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് നല്കി. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍നിന്ന് പണം വാങ്ങിയെന്നായിരുന്നു ആരോപണം.മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങി എന്നു പാർലമെന്റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറില്‍ മഹുവയെ പാർലമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു.