ചോദ്യത്തിന് കോഴ ; തൃണമൂല്‍ എംപി മഹുവാ മൊയ്ത്രക്കെതിരെ അന്വേഷണം ആരംഭിച്ച്‌ സിബിഐ

ഡല്‍ഹി : ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പാർലമെന്റില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ എംപി മഹുവാ മൊയ്ത്രക്കെതിരെ അന്വേഷണം ആരംഭിച്ച്‌ സിബിഐ.കഴിഞ്ഞ ദിവസമുണ്ടായ ലോക്പാല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. മഹുവയ്‌ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും തെളിവുകളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്ബുണ്ടെന്നും ചൂണ്ടിക്കാട്ടിയ ലോക്പാല്‍, തൃണമൂല്‍ നേതാവിനെതിരെ ഉടൻ തന്നെ അന്വേഷണം ആരംഭിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു.

Advertisements

അന്വേഷണ റിപ്പോർട്ട് ആറ് മാസത്തിനുള്ളില്‍ സമർപ്പിക്കണമെന്നാണ് ലോക്പാല്‍ നിർദേശം. മഹുവയ്‌ക്കെതിരായ എല്ലാ ആരോപണങ്ങളും പരാതികളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്നും സിബിഐക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ എട്ടിനായിരുന്നു പാർലമെന്റില്‍ നിന്നും മഹുവ പുറത്താക്കപ്പെട്ടത്. ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിയുടേതായിരുന്നു തീരുമാനം. പാർലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് തൃണമൂല്‍ നേതാവിനെതിരായ ആരോപണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.