കോട്ടയം : തിരുനക്കര 685 ആം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബ മേളയും മന്നം ജയന്തി ആഘോഷവും തിരുനക്കര കരയോഗ മന്ദിരം ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പരിപാടികൾ മന്ത്രി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.സി ഗണേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഒൻപതിന് പുതുതായി വാങ്ങിയ ജനറേറ്റർ കരയോഗം പ്രസിഡന്റ് സ്വിച്ച് ഓൺ ചെയ്തു.
യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി സ്കോളർഷിപ്പ് വിതരണം ചെയ്തു. താലൂക്ക് എൻ.എസ്.എസ് യൂണിയൻ ട്രഷറർ കമലപ്പൻ നായർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കരയോഗ അംഗങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും സ്കോളർഷിപ്പ് വിതരണം ചെയ്യുകയും ചെയ്തു. കരയോഗം സെക്രട്ടറി ആർ.വേണു ഗോപാൽ സ്വാഗതം ആശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടമ്പലം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ടി.എൻ ഹരിയുമാർ , കോട്ടയം മെഡിക്കൽ കോളജ് മുൻ നെഞ്ച് രോഗ വിദഗ്ധൻ പി.സുകുമാരൻ , എൻ.എസ്.എസ് കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങ് കോളജ് പ്രിൻസിപ്പൽ എൻ.ആർ. ജി കുറുപ്പ് , കുറിച്ചി ആതുരാശ്രമം എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളജ് റിട്ട. എച്ച് ഒ ഡി ഡോ.പി.ജി ശ്രീദേവി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. കരയോഗം ട്രഷറർ ടി സി വിജയചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു
ഉച്ചയ്ക്ക് 12:30ക്ക് മന്നം ജയന്തിയോടനുബന്ധിച്ചുള്ള പിറന്നാൾ സദ്യ നടന്നു. മന്നം ജയന്തി ദിനമായ ജനുവരി രണ്ടിന് രാവിലെ എട്ടു മുതൽ 9 വരെ പുഷ്പാർച്ചന നടത്തും. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്യും.