തൃശൂർ അത്താണി കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപം റെയിൽവേ ട്രാക്കിൽ യുവാവ് മരിച്ച നിലയിൽ; വിവരം  നൽകിയത് ലോക്കോ പൈലറ്റ്

തൃശൂർ: അത്താണി കുറ്റിയങ്കാവ് ക്ഷേത്രത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിടിച്ച് മരിച്ചതെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. മരിച്ചയാൾക്ക് 30നും 40നും ഇടയിൽ പ്രായമുണ്ടെന്നാണ് വിവരം. ഇതര സംസ്ഥാനക്കാരനാണെന്നും സംശയമുണ്ട്. വടക്കാഞ്ചേരി എസ് ഐ പി.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles