കൊച്ചി: കേരളത്തില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചപ്പോള്‍ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകള്‍ നടത്തിയത്. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ആലോചിച്ചെന്നാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിടുന്നത്.
തൃശൂര്‍ – പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനായിരുന്നു സംഘം ആലോചിച്ചത്. ഇതിനായി പദ്ധതി തയ്യാറാക്കിയെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദ് ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഇയാളെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നബീലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് എൻഐഎക്ക് കേരളത്തിലെ നീക്കങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തൃശ്ശൂര്‍ സ്വദേശിയായ നബീല്‍ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. കേരളത്തില്‍ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കാനും നബീലിന്റെ നേതൃത്വത്തില്‍ പദ്ധതിയിട്ടിരുന്നു.