തിരുവനന്തപുരം: അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളംകൂടി തരണമെന്ന് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. അഞ്ചുവര്‍ഷംകൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണം കൈയിലിരിക്കുമ്ബോള്ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘ഒരഞ്ച് വര്‍ഷത്തേക്ക് അവസരം തരൂ… അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ തന്നാല്‍ പോരാ. കേരളം തരണം. തരൂ… ആ അഞ്ച് വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ നല്ല അടിയുംതന്ന് പറഞ്ഞയക്കൂ’, സുരേഷ് ഗോപി പറഞ്ഞു. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങള്‍ തനിക്ക് അഞ്ചുവര്‍ഷം തരുമെന്നും അതങ്ങനെ നീണ്ടുപോകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നത്. കേന്ദ്ര ഭരണം കൈയിലിരിക്കുമ്ബോള്തന്നെ തൃശ്ശൂരും കേരളവും തരൂ എന്നും സുരേഷ് ഗോപി പറഞ്ഞു.