തൃശൂർ : തൃശ്ശൂർ കേരളവർമ്മ കോളേജിൽ ചെയർമാൻ സീറ്റിൽ എസ്എഫ്ഐക്ക് വിജയം.
ചെയർമാൻ സ്ഥാനാർത്ഥി അനിരുദ്ധൻ മൂന്ന് വോട്ടുകൾക്കാണ് വിജയിച്ചത്. കെഎസ്യു ചെയര്മാന് സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇന്ന് വീണ്ടും വോട്ടെണ്ണിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ ഒൻപതിന് പ്രിൻസിപ്പലിന്റെ ചേംബറില്‍ ആയിരുന്നു വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ് യു കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന് 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. തുടർന്ന് ശ്രീക്കുട്ടൻ കോടതിയെ സമീപിക്കുകയായിരുന്നു