തൃശൂർ പൂരം കലക്കി ജയിച്ചത് പോലെ പാലക്കാട് കലക്കാനാവില്ല ; പാലക്കാട് യുഡിഎഫ് തന്നെ വിജയിക്കും; പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: തൃശൂർ പൂരം കലക്കി ജയിച്ചതുപോലെ പാലക്കാട് കലക്കി ജയിക്കാമെന്ന് കരുതേണ്ടെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലക്കാട് എൽ.ഡി.എഫിന് സ്ഥാനാർഥികളെ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും അപ്പോഴാണ് യുഡിഎഫിൽ നിന്നും ഒരാളെ വീണുകിട്ടിയതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. പാലക്കാട് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisements

തൃശൂർ പാർലമെന്റ് ഇലക്ഷനിൽ ബി.ജെ.പി സ്ഥാനാർഥിയായ നടൻ സുരേഷ് ഗോപി ജയിച്ചത് ഭരണപക്ഷത്തിന്റെ ഒത്തുകളിയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
അച്ചടക്കലംഘനത്തെത്തുടർന്ന് കെപിസിസിയുടെ ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന ഡോ. പി സരിനെ പാർട്ടി പുറത്താക്കിയിരുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വിയോജിച്ചുകൊണ്ട് സരിൻ നടത്തിയ വാർത്താസമ്മേളനമാണ് പുറത്താക്കൽ നടപടിയിലേക്ക് നയിച്ചത്. വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ സരിൻ രൂക്ഷ വിമർശനമുയർത്തിയിരുന്നു. തുടർച്ചയായി രണ്ടു ദിവസങ്ങളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇടതുപക്ഷത്തോട് സരിൻ പ്രകടിപ്പിച്ചത് മൃദുസമീപനമായിരുന്നു. പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താ സമ്മേളനം നടത്തി പി. സരിനെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Hot Topics

Related Articles