തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശമാണ് ചീഫ് സെക്രട്ടറി ഡോ.ജയതിലക് സർക്കുലറായി പുറത്തിറക്കിയത്. തൃശ്ശൂർ പൂരം നടത്തിപ്പിന് പൊതു മാർഗ്ഗനിർദേശം ഇല്ലാത്തതിനാലാണ് പുതിയ സർക്കുലറെന്നും വിശദീകരണത്തിൽ പറയുന്നു.
ഇത് പ്രകാരം പൂരത്തിൻ്റെ ഏകോപന ചുമതല റവന്യൂ വകുപ്പിനാണ്. വെടിക്കെട്ട് ഏകോപനവും റവന്യൂ വകുപ്പിന്റേതാണ്. സുരക്ഷ പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഓരോ വകുപ്പിൽ നിന്നും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ പൂരം ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും സർക്കുലർ ആവശ്യപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതു നിയമങ്ങൾ, കോടതിവിധി , സർക്കാർ ഉത്തരവ് , എന്നിവ ജില്ലാ ഭരണകൂടം ഉറപ്പാക്കും. മോട്ടോർ വാഹന വകുപ്പിനാണ് വാഹനങ്ങളുടെയും ആംബുലൻസിൻ്റെയും സഞ്ചാരത്തിൻ്റെ ഏകോപനം. പാപ്പാന്മാർക്കും പട്ട കൊണ്ടുവന്നവർക്കും വനം വകുപ്പ് തിരിച്ചറിയൽ കാർഡ് നൽകാനും മാർഗനിർദേശത്തിൽ പറയുന്നു.