തൃശൂർ പൂരം വെടിക്കെട്ട് അനുമതി; നിയമോപദേശം തേടാൻ ഒരുങ്ങി ജില്ലാ ഭരണകൂടം

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് അനുമതിയിൽ ജില്ലാ ഭരണകൂടം നിയമോപദേശം തേടും. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ച സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്.

Advertisements

വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിൻ കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ്‌മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് അനുമതി ലഭിച്ചത്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ പാലിക്കേണ്ടി വരില്ല. നിയമോപദേശം കിട്ടുന്ന മുറയ്ക്ക് പൂരം വെടിക്കെട്ട് കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികൾ ആണ് പൊട്ടിച്ചത്. പൂരത്തിന് 2000 കിലോ വീതം വെടിക്കെട്ട് സാമഗ്രികളാണ് പൊട്ടിക്കേണ്ടത്.

Hot Topics

Related Articles