തൃശൂർ: ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം. തൃശൂർ പൂരത്തിനിടെയാണ് സംഭവം. പാറമേക്കാവ് ദേവസ്വമാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്നും ഇതേ തുടർന്ന് ആനകൾ ഓടിയെന്നും ഇവർ പറയുന്നു. തൃശ്ശൂർ പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു.
ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകൾ ബോധപൂർവം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പൊലീസിന് പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ പത്തനംതിട്ട കോന്നി കുളത്തുമണ്ണിൽ കാട്ടാന ചെരിഞ്ഞത് ഹൈ വോൾട്ടേജ് വൈദ്യുതാഘാതം ഏറ്റെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. സമീപത്തെ കൈതത്തോട്ടം ഉടമ ബൈജു രാജനെതിരെ വനം വകുപ്പ് കേസെടുത്തു. സോളാർ വേദിയിൽ നിന്ന് ഷോക്കേറ്റു എന്നാണ് പറഞ്ഞതെങ്കിലും അതല്ല വേലിയിലൂടെ വലിയതോതിൽ നേരിട്ട് വൈദ്യുതി കൊടുത്തിരുന്നു എന്നാണ് സംശയിക്കുന്നത്. വനം വകുപ്പ് വിശദമായ അന്വേഷണം നടത്തും. പോസ്റ്റ്മോർട്ടത്തിനു ശേഷം ആനയുടെ ജഡം സംസ്കരിച്ചു.