തൃശൂര്‍ പൂരം കലക്കല്‍ വിവാദം: പൊലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ച്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പൊലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ച്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപി മനോജ് എബ്രഹാം ആണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. വനം, തദ്ദേശം, ഫയര്‍ഫോഴ്‌സ്, ജില്ലാഭരണകൂടം, എക്‌സപ്ലോസീവ് വിഭാഗങ്ങളുടെ വീഴ്ചയാണ് പരിശോധിച്ചത്.

Advertisements

ക്രൈംബ്രാഞ്ചിനാണ് പൊലീസ് വീഴ്ച അന്വേഷിക്കേണ്ട ചുമതല. ത്രിതല അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെ ത്രിതല അന്വേഷണത്തിലെ ഒരു ഭാഗം പൂര്‍ത്തിയായി. വെടിക്കെട്ട് നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും റിപ്പോർട്ടിൽ ശുപാര്‍ശയുണ്ട്.

Hot Topics

Related Articles