തൃശൂർ : പ്രതിസന്ധികളെല്ലാം മാറിയതോടെ തൃശൂര്‍ പൂരാവേശത്തിലേക്ക് കടക്കുകയാണ്. മെയ് 10, 11 തിയതികളില്‍ നടക്കുന്ന പൂരത്തിലേക്ക് 15 ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൃശ്ശിവപ്പേരൂര്‍ ഇനി പൂരപ്രേമികളുടെ, ആന പ്രേമികളുടെ മേള പ്രേമികളുടെ സംഗമ ഭൂമിയാകും.
രണ്ട് കൊല്ലത്തെ ഇടവേള കഴിഞ്ഞ് ആളും ആരവവും കൊണ്ട് തേക്കിന്‍കാട് നിറയും. എറണാകുളം ശിവകുമാര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്ബേറ്റി തെക്കേ ഗോപുരനട തള്ളി തുറക്കുന്നതോടെ പൂരം വരവറിയിക്കും. പെരുവനം കുട്ടന്‍ മാരാരും സംഘവും ഇലഞ്ഞിത്തറയില്‍ മേളപ്പെരുക്കം കൊണ്ട് പൂരം മുറുക്കും. കുടമാറ്റത്തിന് അസ്തമയ സൂര്യന്‍റെ പ്രഭയില്‍ മുത്തുകുടകള്‍ ചിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലര്‍ച്ചെ പാറമേക്കാവും തിരുവമ്ബാടിയും ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളുടെ കെട്ടിന് തീ കൊളുത്തിയാല്‍ പിന്നെ ആകാശപ്പൂരമാണ്. നേരം പുലരുന്നതോടെ വീണ്ടും കാണാമെന്ന ഉറപ്പില്‍ പുരുഷാരം മടക്കയാത്ര തുടങ്ങും. കണ്ണും കാതും മനസും നിറയ്ക്കാന്‍ തേക്കിന്‍ കാട് മാടി വിളിക്കുകയാണ്.