തൃശൂർ: ശക്തന്റെ തട്ടകത്തില്‍ ഇക്കുറിയും പുലികളിറങ്ങും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ കോർപ്പറേഷൻ കൗണ്‍സില്‍ തീരുമാനിച്ചു.
Advertisements
പുലിക്കളി സംഘങ്ങളുടെ അഭ്യർഥന പരിഗണിച്ചാണ് പുലിക്കളി നടത്താനുള്ള തീരുമാനം എടുത്തത്. കോർപ്പറേഷൻ ധനസഹായവും പുലിക്കളിസംഘങ്ങള്‍ക്ക് നല്‍കും. ആറു സംഘങ്ങളാണ് ഇരുവരെ രജിസ്റ്റർ ചെയ്തത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ രജിസ്റ്റർ ചെയ്തേക്കും. സെപ്റ്റംബർ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക.