തൃശൂർ: തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരവായി പടുകൂറ്റന്‍ മണല്‍ ചിത്രം ഒരുങ്ങി. വടക്കും നാഥന്റെ മണ്ണിലാണ് മണല്‍ ചിത്രം ഒരുക്കുന്നത്. നാളെ തൃശ്ശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് ആദരവായി ഈ ചിത്രം സമ്മര്‍പ്പികും. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം തീര്‍ത്തത്.
രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ചാണ് ചിത്രം ഒരുക്കിയത്. ഇതില്‍ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണ്ണും ഉള്‍പ്പെടും. ഏകഭാരത് ശ്രേഷ്ട ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതിനാണ് വ്യത്യസ്ത കോണുകളില്‍ നിന്ന് ശേഖരിച്ച മണല്‍ കൊണ്ട് ചിത്രം തീയ്യാറാക്കിയത്. പത്ത് ദിവസം എടുത്താണ് 51 അടി ഉയരമുള്ള ചിത്രം പൂര്‍ത്തീകരിച്ചത്. ഇത്രയും വലിയ ചിത്രം ഇന്നേവരെ ആരും മണലില്‍ തീര്‍ത്തിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ലോകറെക്കോര്‍ഡ് നേടാനാണ് സാധ്യത.