ഉദ്ഘാടനത്തിനൊരുങ്ങി രാമജന്മഭൂമി; ഭക്തര്‍ക്കായി 1000 സ്പെഷ്യല്‍ ട്രെയിനുകളും,10000 ശൗചാലയങ്ങളും

അയോദ്ധ്യ: ഉദ്ഘാടനത്തിനൊരുങ്ങി രാമജന്മഭൂമി. ജനുവരി 22ന് ആണ് ഉദ്ഘാടനം. ഭക്തര്‍ക്കായി 1000 സ്പെഷ്യല്‍ ട്രെയിനുകളും,10000 ത്തോളം ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര വളപ്പില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠ നടത്തുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വിശിഷ്ട നേതാക്കളും പങ്കെടുക്കും.

ജനുവരി 19 മുതല്‍ തീര്‍ഥാടകരെ അയോധ്യയിലേക്ക് കൊണ്ടുപോകാൻ ആയിരത്തിലധികം പ്രത്യേക ട്രെയിനുകളാണ് ഇന്ത്യൻ റെയില്‍വേ ഒരുക്കിയിരിക്കുന്നത്. സര്‍വീസുകള്‍ അടുത്ത 100 ദിവസത്തേക്ക് തുടരുന്നതാണ്. അതേസമയം അയോധ്യയിലെത്തുന്ന ഭക്തര്‍ക്കായി പതിനായിരത്തോളം ശൗചാലയങ്ങളും കൂടാതെ താമസത്തിനായി ടെന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓരോ ദിവസവും ഒന്നര മുതല്‍ രണ്ടര ലക്ഷം വരെ ആളുകള്‍ ഭഗവാൻ രാംലല്ലയെ ദര്‍ശിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തിരക്ക് കൈകാര്യം ചെയ്യാൻ വലിയ ക്രമീകരണങ്ങള്‍ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദര്‍ശനത്തിനായെത്തുന്ന ഭക്തരെ നാല് വരികളിലായി അകത്തേക്ക് കടത്തിവിടുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.
ഉദ്ഘാടനത്തിനു ശേഷം ജനുവരി 23 മുതല്‍ മന്ദിരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

Hot Topics

Related Articles