ഓഫീസില്‍ മദ്യപിച്ചെത്തി അശ്ലീലം പറഞ്ഞു; മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ വനംവകുപ്പ് ജീവനക്കാരന് സസ്‌പെൻഷൻ

തൃശ്ശൂർ: മദ്യപിച്ചെത്തി ഓഫീസില്‍ അശ്ലീലം പറഞ്ഞ വനംവകുപ്പ് ജീവനക്കാരനെതിരെ നടപടി. വാഴച്ചാല്‍ ഡിവിഷനിലുളള ഷോളയാർ റേഞ്ചിലെ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ.വിജയകുമാറിനെയാണ് സസ്‌പെൻഡ്‌ ചെയ്തത്. വനിതാ ജീവനക്കാർ ഉള്‍പ്പെടെ ഓഫീസിലുളള സമയത്താണ് ഇയാള്‍ മോശമായി പെരുമാറിയത്. ഇത്തരത്തില്‍ പെരുമാറുന്ന ആളുകളോടൊപ്പം ജോലിചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് മറ്റു ജീവനക്കാർ പരാതിപ്പെട്ടു.

Advertisements

രണ്ടാമത്തെ പ്രാവശ്യമാണ് വിജയകുമാർ സസ്‌പെൻഷനിലാകുന്നത്. കൃത്യവിലോപത്തിനും അച്ചടക്കലംഘനത്തിനും എതിരെ ഇതിന് മുന്നേയും ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് ആർ. വിജയകുമാർ. ജോലിയില്‍ തുടരുന്നതിനാല്‍ അത് അന്വേഷണത്തെ ബാധിക്കുന്നത് കൊണ്ടാണ് വിജയകുമാറിനെ സസ്‌പെൻഡ്‌ ചെയ്തിരിക്കുന്നത്.

Hot Topics

Related Articles