തൃശൂർ: തുടർച്ചയായ രണ്ടാം ദിവസവും തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റി വച്ചത്. അടുത്ത ഞായറാഴ്ച തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിനാണ് ആലോചിക്കുന്നത്. ചൊവ്വാഴ്ച മുടങ്ങിയ വെടിക്കെട്ട് ബുധനാഴ്ച വൈകിട്ട് ഏഴിന് നടത്തുന്നതിനാണ് അധികൃതർ ആലോചിച്ചിരുന്നത്. എന്നാൽ, കനത്ത മഴ ബുധനാഴ്ച വൈകിട്ടും തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റി വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച വെടിക്കെട്ട് നടത്തുന്നതിനാണ് ഇപ്പോൾ ആലോചിക്കുന്നത്.
Advertisements