കൂരോപ്പട : ത്രിതല പഞ്ചായത്തുകൾ പദ്ധതി രൂപീകരിക്കുമ്പോൾ കാർഷിക മേഖലയ്ക്ക് മുഖ്യ പരിഗണന നൽകണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. കർഷക ദിനത്തോടനുബന്ധിച്ച് കൂരോപ്പട ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധാ. വി നായർ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ റ്റി.എം ജോർജ്, അനീഷ് പന്താക്കൽ, ഗോപി ഉല്ലാസ്, ഷീലാ മാത്യൂ , രാജമ്മ ആഡ്രൂസ്, ആശാ ബിനു, അനിൽ കൂരോപ്പട, ഷീലാ ചെറിയാൻ, സന്ധ്യാ സുരേഷ്, ദീപ്തി ദിലീപ് സോജി ജോസഫ് , സന്ധ്യാ ജി നായർ, മഞ്ജു കൃഷ്ണകുമാർ, ഷീലാ ചെറിയാൻ, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, റ്റി.ജി മോഹനൻ, ബാങ്ക് പ്രസിഡന്റ് കെ.പി ശ്രീരാമൻ, കൃഷി ഓഫീസർ സുജിതാ പി.എസ്, സാബു സി കുര്യൻ, എ.ജി സദാശിവൻ, അന്നമ്മ ഉലഹന്നാൻ, റ്റി.എം ആന്റണി, കൃഷി അസിസ്റ്റന്റ് അശോകൻ കെ.കെ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളും എന്ന വിഷയത്തിൽ ഡോ. സാം റ്റി. കുറുന്തോട്ടിക്കൽ ക്ലാസ് നയിച്ചു.