തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള തിരുവല്ല പുഷ്പോത്സവ് ജനുവരി 18 മുതൽ 28 വരെ നഗരസഭ മൈതാനിയിൽ നടത്തപ്പെടും. സ്വദേശത്തും വിദേശത്തുമുള്ള പുഷ്പ- ഫല സസ്യ പ്രദർശനം, ഔഷധതോട്ടം, ജൈവ പച്ചക്കറി തോട്ടം, കാർഷിക വിളകളുടെ പ്രദർശനം, എല്ലാ ദിവസവും മെഗാ ഷോകൾ, ബോഡി & ഫാഷൻ ഷോ, ഫുഡ് കോർട്ട്, അമ്യൂസ്മെൻറ് പാർക്ക് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പുഷ്പോത്സവത്തിൻ്റെ ലോഗോ പൊതുജനങ്ങളിൽ നിന്നും ക്ഷണിക്കുന്നു. മികച്ച ലോഗോ പ്രകാശനം ചെയ്യുന്നതും സമ്മാനം നൽകുന്നതുമാണ്. ലോഗോ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 10. (ഫോൺ:9495837117).
പുഷ്പോത്സവത്തോടനുബന്ധിച്ച് ഡിസംബർ 2, ശനിയാഴ്ച രാവിലെ 10 മണിക്ക് നഗരസഭ പാർക്കിൽ വെച്ച് ” അടുക്കളത്തോട്ടം – നിർമ്മാണവും പരിപാലനവും ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ആദ്യം പേരുകൾ രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്യും. (ഫോൺ: 9388896600). പുഷ്പോത്സവത്തിൻ്റെ ക്രമീകരണങ്ങൾക്കായി അഡ്വ.കെ.പ്രകാശ് ബാബു (പ്രസിഡൻ്റ്), ജുബി പീടിയേക്കൽ (സെക്രട്ടറി), ഷാജി തിരുവല്ല (ട്രഷറാർ), ഷീല വർഗീസ് (ചെയർപേഴ്സൺ), ജോയി ജോൺ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.