കോട്ടയം : തിരുവാർപ്പ് പഞ്ചായത്തിലെ തിരുവായ്ക്കരി പാടശേഖരത്ത് കൊയ്ത് കഴിഞ്ഞ് 37 ദിവസമായിട്ടും നെല്ല് സംഭരിക്കാതിരിക്കുന്നത് മൂലം നശിച്ച് പോയിക്കൊണ്ടിരിക്കുന്നു. പോള ശല്യം മൂലമാണ് സംഭരണം നടക്കാതിരിക്കുന്നതെന്ന് ഏജൻസികൾ പറയുന്നത്.ഇതു മൂലം ലക്ഷ കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്. അനാസ്ഥ അവസാനിപ്പിച്ച് ഉടൻ തന്നെ സംഭരണം നടത്തി കർഷകരെ സംരക്ഷിക്കണമെന്ന് നെൽ കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Advertisements