തൃശൂർ: തൃശൂർ പുന്നയൂർക്കുളത്ത് കഞ്ചാവ് വാങ്ങാൻ അച്ഛനെ തേടിയെത്തിയ സുഹൃത്തുക്കളുടെ സംഘം പ്ലസ്ടുവിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു. അച്ഛന്റെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ സംഘമാണ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടു പേരെ കണ്ടെത്തുന്നതിനായി പൊലസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയായ പൊന്നാനി സ്വദേശി ഷാഫിയാണ് പൊലീസ് പിടിയിലായിരിക്കുന്നത്.
സ്കൂളിൽ നടത്തിയ കൗൺസിലിംങിലാണ് വിവരം പുറത്തറിഞ്ഞത്. രണ്ടു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അച്ഛനും അമ്മയും കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ്. അച്ഛന്റെയും അമ്മയുടെയും അടുത്ത് കഞ്ചാവ് വാങ്ങാൻ എത്തിയവരായിരുന്നു പ്രതികൾ. ആദ്യം കുട്ടിയെ വീട്ടിൽ കെട്ടിയിട്ടാണ് മൂന്നു പേരും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. മൂന്നു മാസം മുൻപും സമാന രീതിയിൽ സംഘം കുട്ടിയെ ബലാത്സഗം ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂളിൽ നടത്തിയ കൗൺസിലിംങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്നു അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ഇതോടെയാണ് പൊലീസ് സംഘം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മയ്ക്കും അച്ഛനും കഞ്ചാവു മാഫിയ സംഘവുമായി ബന്ധമുണ്ട്. ഈ ബന്ധം മുതലെടുത്താണ് സംഘം കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.