കൊച്ചിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണിന് 10 വർഷം കഠിന തടവ് ; ഒപ്പമുള്ള രണ്ട് പ്രതികൾക്കും ശിക്ഷ

കൊച്ചി: കൊച്ചിയിൽ എം.ഡി.എം പിടികൂടിയ സംഭവത്തിൽ കോട്ടയം ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് അടക്കം രണ്ടു പേർക്ക് 10 വർഷം കഠിന തടവ്. ലഹരി ഇടപാടുകാർക്കിടയിൽ തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോൾ സണ്ണി, ആലുവ സ്വദേശി അമീർ ഹുസൈൻ എന്നിവരെയാണ് എറണാകുളം അഡീഷണൽ കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കലൂർ സ്റ്റേഡിയം പരിസരത്ത് നിന്ന് ഇവർ കാറിൽ കടത്തിയ 350 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു. ഹിമാചലിൽ നിന്നാണ് ഇവർ ലഹരി എത്തിച്ചു നൽകിയിരുന്നത്. വിമാന മാർഗം കൊച്ചിയിൽ എത്തിക്കുന്ന ലഹരി മരുന്ന് ഇവിടെ നിന്ന് കവറിലാക്കി മാലിന്യമെന്ന വണ്ണം ഉപേക്ഷിക്കും. കടത്തുകാരായ ഹിമാചൽ സംഘം നൽകുന്ന വിവരം വച്ച് തുമ്പിപ്പെണ്ണും സംഘവും ലഹരി മരുന്ന് കണ്ടെത്തി വിതരണം ചെയ്യുന്നതായിരുന്നു രീതി.

Advertisements

Hot Topics

Related Articles