പൊൻകുന്നം: പൊന്‍കുന്നത്ത് മധ്യവയസ്‌കന്‍ ഇടിമിന്നലേറ്റ് മരിച്ചു. പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ.കെ. അശോകന്‍ (53) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. വീട്ടില്‍ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Advertisements