ന്യൂഡൽഹി: നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലെങ്കിൽ വിഷമിക്കേണ്ട… ഓവർഡ്രാഫ്റ്റ് വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ വരെ അധികമായി പിൻവലിക്കാം. ഏതെങ്കിലും ബാങ്കിൽ ജൻ ധൻ അക്കൗണ്ട് തുറക്കുകയാണെങ്കിലാണ് ഇത് സാധിക്കുക.
പ്രധാനമന്ത്രി ജൻ ധൻ യോജന ഈ സൗകര്യം മാത്രമല്ല, മറ്റ് പല ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. നിങ്ങൾക്ക് എങ്ങനെ ഈ അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്നും അതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിയാം.
പ്രധാനമന്ത്രി ജൻ ധൻ യോജന എപ്പോഴാണ് ആരംഭിച്ചത്? (When Jan Dhan Yojana Started?)
2014 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ധൻ യോജനയുടെ പ്രഖ്യാപനം നടത്തിയത്. ശേഷം, അതേവർഷം ഓഗസ്റ്റ് 28ന് ഈ പദ്ധതി ആരംഭിച്ചു. ഇപ്പോൾ 42 കോടിയിലധികം ആളുകൾ ഈ പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതിയുടെ വിജയം കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. ഇതിൻറെ രണ്ടാം പതിപ്പ് 2018ലാണ് ആരംഭിച്ചത്.
പ്രധാനമന്ത്രി ജൻ ധൻ യോജന നൽകുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണ്? (What are the benfits of Jan Dhan Yojana?)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാനമന്ത്രി ജൻ ധൻ യോജനയിലൂടെ ധാരാളം സൗകര്യങ്ങൾ ലഭ്യമാണ്. ഈ പദ്ധതിയിലൂടെ 10 വയസിൽ താഴെയുള്ള കുട്ടികളുടെ പേരിലും അക്കൗണ്ട് തുറക്കാം. കൂടാതെ, നിങ്ങൾക്ക് റുപേ എടിഎം കാർഡ്, രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ, 30,000 രൂപയുടെ ലൈഫ് കവർ, നിക്ഷേപ തുകയുടെ പലിശ എന്നിവ ലഭിക്കും.
ഇതിൽ 10,000 ഓവർഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും. അതുകൂടാതെ, ഏത് ബാങ്കിലും ഈ അക്കൗണ്ട് തുടങ്ങാം. ഈ അക്കൗണ്ടിന് മിനിമം ബാലൻസ് വേണമെന്ന നിബന്ധന ഇല്ല.
പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ എന്തെല്ലാമാണ്? (What are the documents required to open Jan Dhan Yojana?)
ആധാർ കാർഡ് / പാസ്പോർട്ട് / ഡ്രൈവിംഗ് ലൈസൻസ് / പാൻ കാർഡ് / വോട്ടർ കാർഡ് / NREGA തൊഴിൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.
നിങ്ങളുടെ കൈവശം ഈ രേഖകൾ ഒന്ന് തന്നെയില്ല എങ്കിലും നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. രേഖകൾ ഇല്ല എങ്കിൽ നിങ്ങൾക്ക് ‘Small Account’ തുറക്കാൻ സാധിക്കും.
ജൻ ധൻ അക്കൗണ്ട് തുറക്കാൻ നിങ്ങൾക്ക് ഒരു തരത്തിലുള്ള ഫീസും നൽകേണ്ടതില്ല.