ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ ഉണ്ടായത് ആറ് ഭൂചലനങ്ങൾ; മരണസംഖ്യ 126 ആയി

ലാസ: ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ മരണസംഖ്യ 126 ആയി. റിക്ടർ സ്കെയിലിൽ 7.1 തീവ്രത  രേഖപ്പെടുത്തിയത് ഉൾപ്പെടെ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്. തുടക്കത്തിൽ ആളപായം കുറവാണെന്നായിരുന്നു റിപ്പോർട്ട്. 

Advertisements

എന്നാൽ, രക്ഷാപ്രവർത്തകർ നടത്തിയ വ്യാപക പരിശോധനകളിൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങൾ തകർന്നു വീണതായും ഭൂകമ്പത്തിൽ ആകെ 200-ഓളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ദില്ലി-എൻസിആറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിൻ്റെ തലസ്ഥാനമായ പട്‌നയിലും വടക്കൻ മേഖലയിലെ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 

ടിബറ്റിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഭൂകമ്പത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Hot Topics

Related Articles