മട്ടന്നൂരിലും പുലിയുടെ സാന്നിധ്യം; വനംവകുപ്പെത്തി പരിശോധന നടത്തി


അയ്യല്ലൂരില്‍ പുലിയെ കണ്ടെത്തിയതിന് പിന്നാലെ മട്ടന്നൂരിലും പുലിയുണ്ടെന്ന സംശയത്തില്‍ അധികൃതര്‍ തിരച്ചില്‍ നടത്തി. മട്ടന്നൂര്‍ വെമ്പടി ചിറക്കാടി മേഖലയിലാണ് പുലിയെ കണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി തിരച്ചില്‍ നടത്തിയത്.

Advertisements

ബുധനാഴ്ച രാത്രി പ്രദേശത്തെ വീട്ടുകാരാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. അയ്യല്ലൂരില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായ കാടിന്റെ മറുവശത്തായാണ് ഈ പ്രദേശം. പന്നി ആയിരിക്കാം എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

Hot Topics

Related Articles