വയനാട് : കല്ലൂര്‍കുന്നില്‍ പശുവിനെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വാകേരി കൂടല്ലൂരില്‍ കര്ഷകൻ പ്രജീഷിനെ കൊന്ന അതേ കടുവയുടെ അതേ കാല്‍പ്പാടുകളാണ് കല്ലൂര്‍കുന്നിലും കണ്ടെത്തിയിരിക്കുന്നത്. മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം തുടങ്ങി.
Advertisements
പ്രദേശത്ത് ക്യാമറാ ട്രാപ്പ് സ്ഥാപിച്ചു. രണ്ട് കൂടുകള്‍ കൂടി സ്ഥാപിക്കും. ഇന്നലെ കൂടല്ലൂര്‍ കവലയ്ക്ക് മുകളിലായി കട്ടില് ഒരു കൂട് കൂടി സ്ഥാപിച്ചിരുന്നു. ഇതോടെ കൂടുകളുടെ എണ്ണം നാലായി. ക്യാമറ ട്രാപ്പുകള്‍ പരിശോധിച്ചും കാല്‍പ്പാടുകള്‍ തേടിയുമാണ് കടുവയ്ക്കായി തെരച്ചില്‍.