വയനാട്ടിൽ തിരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തിനു നേരെ ഉൾക്കാട്ടിൽ വെച്ച് കടുവാ ആക്രമണം; ആർആർടി സംഘാംഗത്തിന് പരിക്ക് 

മാനന്തവാടി : പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കെന്നാണ് പുറത്ത് വരുന്ന വിവരം. 

Advertisements

ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇയാളെ കാടിന് പുറത്തേക്ക് കൊണ്ടു വരികയാണ്. തറാട്ട് ഭാഗത്ത്‌ കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles