ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വസിക്കാം; സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാർ കാർഡ്. അതിനാല്‍ത്തന്നെ ആധാർ കാർഡ് വിവരങ്ങള്‍ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഓരോ പൗരനും തനതായ 12 അക്ക നമ്പർ നല്കിയിട്ടുണ്ടാകും. പത്ത് വർഷം മുമ്പ് ആധാർ കാർഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോള്‍ സൗജന്യമായി അത് ചെയ്യാവുന്നതാണ്. യുഐഡിഎഐ പോർട്ടല്‍ വഴിയും ആധാർ എൻറോള്‍മെൻ്റ് കേന്ദ്രം സന്ദർശിച്ചും ഇത് ഓണ്‍ലൈനായി ചെയ്യാം.

Advertisements

പേര്, വിലാസം, മൊബൈല്‍ നമ്പർ, ഇമെയില്‍ ഐഡി, ലിംഗഭേദം, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമെ, ആളുകള്‍ക്ക് അവരുടെ നിലവിലുള്ള കാർഡുമായി പുതിയ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക്‌സ് വിവരങ്ങള്‍ ലിങ്ക് ചെയ്യാൻ കഴിയും. പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകള്‍ വ്യക്തികള്‍ സമർപ്പിക്കേണ്ടതുണ്ട്. മാർച്ച്‌ 14 വരെ ആയിരുന്നു സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി. എന്നാല്‍ ഇപ്പോള്‍ സൗജന്യ ഓണ്‍ലൈൻ ഡോക്യുമെൻ്റ് അപ്‌ലോഡ് സൗകര്യം യുഐഡിഎഐ 2024 ജൂണ്‍ 14 വരെ നീട്ടി. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ യുയുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാർ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.

Hot Topics

Related Articles