തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് ദാരുണ സംഭവം. ടിപ്പറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്.
സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിന്‍സീറ്റിലായിരുന്നു റുക്സാന. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി യുവതിയെ ഇടിച്ചത്. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്കൂട്ടറിന്റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരക്കേറിയ സമയത്ത് കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടമുണ്ടായത്. ടിപ്പറിന്റെ പിന് ടയറിലൂടെ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഴിഞ്ഞ തുറമുഖത്തേക്കുള്ള കല്ലുകളുമായി പോവുകയായിരുന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ ടിപ്പറിന്റെ അമിത വേഗം മറ്റൊരു ജീവൻ കൂടി കവര്‍ന്നെടുത്ത സംഭവമുണ്ടായത്.