മലപ്പുറം: മലപ്പുറം എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കിൽ നിന്ന് വീണ വിദ്യാർത്ഥിയുടെ ദേഹത്ത് ടിപ്പർ കയറുയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്റഫാണ് മരിച്ചത്.
Advertisements

18 വയസായിരുന്നു. ബൈക്കിന് തൊട്ടു മുൻപിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കിന് പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ടിപ്പർ ഇടിച്ച് ഹനീൻ തൽക്ഷണം മരിച്ചു.
