പാലക്കാട്: അയിലൂരില്‍ ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വീട് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയർന്നതിനെ തുടർന്നാണ് രാത്രിയിൽ ടിപ്പറിൽ മണ്ണ് കൊണ്ടുവന്നു തള്ളിയത്. പുലര്‍ച്ചെ ഇരുട്ടായിരുന്നതിനാല്‍ അപകടത്തിനുള്ള അവസരമൊരുങ്ങുകയായിരുന്നു.